Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shiva Temple

ശി​വ​ക്ഷേ​ത്ര​ത്തി​ൽ പ്ര​ധാ​ന അ​തി​ഥി​യാ​യി ദി​ലീ​പ്; പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് മാ​റി

പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ക്ഷേ​ത്ര പ​രി​പാ​ടി​യി​ൽ നി​ന്നും ന​ട​ൻ ദി​ലീ​പി​നെ മാ​റ്റി. എ​റ​ണാ​കു​ളം ശി​വ​ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​ന്‍റെ കൂ​പ്പ​ൺ വി​ത​ര​ണ ഉ​ദ്ഘാ​ട​ന​ത്തി​ൽ നി​ന്നാ​ണ് ദി​ലീ​പി​നെ ഒ​ഴി​വാ​ക്കി​യ​ത്. ഉ​ദ്ഘാ​ട​ന​ത്തി​ന് ദി​ലീ​പി​നെ ക്ഷ​ണി​ച്ച​തി​ൽ വ​ൻ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

ജ​നു​വ​രി 23നാ​ണ് എ​റ​ണാ​കു​ളം ശി​വ​ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വം ആ​രം​ഭി​ക്കു​ന്ന​ത്. ഇ​തി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള കൂ​പ്പ​ൺ ഉ​ദ്ഘാ​ട​ന ച​ട​ങ്ങ​ൾ ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം 6.30 ന​ട​ത്താ​നാ​ണ് തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.

ആ​ദ്യ കൂ​പ്പ​ൺ ഏ​റ്റു​വാ​ങ്ങാ​നാ​യി ന​ട​ൻ ദി​ലീ​പി​നെ​യാ​യി​രു​ന്നു തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ച നോ​ട്ടീ​സും പോ​സ്റ്റ​റു​ക​ളും അ​ച്ച​ടി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, ദി​ലീ​പി​നെ ഉ​ദ്ഘാ​ട​ന​ത്തി​നെ​ത്തി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ൻ പ്ര​തി​ഷേ​ധം സ​മി​തി​ക്കു​ള്ളി​ൽ ത​ന്നെ ഉ​യ​ർ​ന്നു. കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡി​ലും അ​തൃ​പ്തി​യു​ണ്ടാ​യി.

തു​ട​ർ​ന്ന് കൂ​പ്പ​ൺ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ​നി​ന്ന് ദി​ലീ​പി​നെ മാ​റ്റു​ക​യാ​യി​രു​ന്നു. പ​രി​പാ​ടി ചൊ​വ്വാ​ഴ്ച ന​ട​ക്കും. മേ​ൽ​ശാ​ന്തി ആ​ദ്യ കൂ​പ്പ​ൺ ഏ​റ്റു​വാ​ങ്ങും.

Latest News

Up